ജെ സി ഐ കാരശ്ശേരി: ആദ്യ വനിതാ പ്രസിഡന്റ് അഷീക ആസാദ് സ്ഥാനമേറ്റു

മുക്കം: ജെ സി ഐ കാരശ്ശേരിയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. ഓമശ്ശേരി സൈലന്റ് ഹോം കൺവെൻഷൻ സെന്ററിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ജെ സി ഐ നാഷണൽ വൈസ് പ്രസിഡന്റ് അഫ്സൽ ബാബു ഉദ്ഘാടനം ചെയ്തു. മറ്റ് ലോക്കൽ ഓർഗനൈസേഷനുകളെ അപേക്ഷിച്ച് ജെ സി ഐ കാരശ്ശേരിയുടെ പ്രവർത്തനങ്ങൾ വ്യത്യസ്തവും പ്രശംസനീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജെ സി ഐ സെനറ്റർ ഗോകുൽ ജെ ബി മുഖ്യാതിഥിയായി. സോൺ മുൻ പ്രസിഡന്റ് അരുൺ ഇ വി മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ അഷീക ആസാദ് പുതിയ വർഷത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ജെ സി ഐ കാരശ്ശേരിയുടെ ആദ്യ വനിതാ പ്രസിഡന്റാണ് അഷീക ആസാദ് എന്നത് പരിപാടിക്ക് പ്രത്യേക മാറ്റുകൂട്ടി.
ബിസിനസ് രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾ മുൻനിർത്തി ജെ സി ഐ നൽകിവരുന്ന കമൽപത്ര അവാർഡ് അബ്ദു റഹീമിന് (റിങ് ടൂൺ മൊബൈൽസ്) സമ്മാനിച്ചു. ഔട്ട്‌സ്റ്റാൻഡിങ് യങ് പേഴ്സൺ അവാർഡ് ആഷിഖ ഖദീജയ്ക്ക് (റോഷി ചോക്ലേറ്റ്) ലഭിച്ചു. അഷിൽ മണാശ്ശേരിക്ക് സല്യൂട്ട് ദ സൈലന്റ് വർക്കർ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
ജെ സി ഐ കാരശ്ശേരിയുടെ പുതിയ വർഷത്തെ പ്രത്യേക പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

പുതുതായി ജെ സി ഐയിൽ അംഗമായ മെമ്പർമാരെ ഔപചാരികമായി സ്വീകരിക്കുകയും ചെയ്തു.
പുതുതായി നിലവിൽ വന്ന കമ്മിറ്റിയിൽ അഷീക ആസാദ് (പ്രസിഡന്റ്), റിഷാന (സെക്രട്ടറി), ജംഷിദ് (ട്രഷറർ), ആസാദ് കെ കെ (ഐ പി പി), ദേവക് അജേഷ് (വി പി മാനേജ്‌മെന്റ്), ഹബീബ (വി പി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്), സലിം കെ കെ (വി പി ബിസിനസ്), റിഷ്ന (വി പി ട്രെയിനിംഗ്), റഹീം (വി പി ജെ ആൻഡ് ഡി), ഹാഫിസ് (ഡയറക്ടർ ജൂനിയർ ജെ സി), സുമയ്യ (ഡയറക്ടർ ലേഡി ജെ സി), ഹസനുൽ ബസരി പി കെ (ഡയറക്ടർ പി ആർ ആൻഡ് മാർക്കറ്റിംഗ്), മെഹബൂബ് (എൽ ഒ എഡിറ്റർ) എന്നിവർ ഉൾപ്പെടുന്നു.

spot_img

Related Articles

Latest news