ഹൃദയത്തിൽ തൊട്ട് “സ്പർശം “

മുക്കം: ജെ സി ഐ കാരശ്ശേരിയുടെ നേതൃത്വത്തിൽ സാന്ത്വനം ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം സംഘടിപ്പിച്ച “സ്പർശം” അക്ഷരാർത്ഥത്തിൽ ഹൃദയത്തിൽ തൊടുന്നതായി. കോഴിക്കോട് എൻ ഐ ടി ക്ക് സമീപത്തെ ചേനോത്ത് സാന്ത്വനം ഹോമിന്റെ കീഴിലെ മൂന്ന് സ്ഥാപനങ്ങളിലായുള്ള നാൽപതോളം അന്തേവാസികൾക്കൊപ്പമാണ്, ജെ സി ഐ കാരശ്ശേരി അംഗങ്ങൾ പാട്ടും പറച്ചിലും ഉച്ച ഭക്ഷണവുമെല്ലാമായി ഒരു ദിനം ചിലവഴിച്ചത്. ഡോ. സമീഹ, ഡോ. ബുഷൈറ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. തുടർന്നും ക്യാമ്പുകളും, സ്വയം തൊഴിൽ പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് ജെ സി ഐ പ്രസിഡന്റ്‌ അശീഖ പറഞ്ഞു.

റിയാസ് കൊങ്കഞ്ചേരി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാന്ത്വനം ഹോമിന്റെ സ്ഥാപകൻ സുധീർ സ്വാന്തനത്തിനെ ചടങ്ങിൽ ജെ സി ഐ കാരശ്ശേരി ആദരിച്ചു. സുപ്രഭ, അനസ് എടാരത്ത്, നിയാസ് കൈതക്കാടൻ, റിഷാന എന്നിവർ സംസാരിച്ചു

spot_img

Related Articles

Latest news