തിരുവനന്തപുരം: പുതിയ പാര്‍ട്ടിയുമായി ജെഡിഎസ് കേരള ഘടകം. ജനതാദള്‍(എസ്) എന്ന പേരും ഉപേക്ഷിച്ചു. കേരളത്തിലെ പാര്‍ട്ടി ബിജെപി വിരുദ്ധ നിലപാടുമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും.പുതിയ പാര്‍ട്ടിയുടെ പേരില്‍ ജനതാദള്‍ എന്ന് ഉണ്ടാകും. അതിലേക്കാകും രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന കേരള ഘടകം ലയിക്കുക എന്നും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.
ദേശീയ ഘടകവുമായി കേരള ഘടകത്തിന് ബന്ധമില്ലെന്നും പേരില്‍ മാത്രമാണ് ബന്ധം എന്നും മാത്യു ടി തോമസ് പറഞ്ഞു. നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ ലയിക്കുക. തങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്നും ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ അതിലേക്ക് ലയിക്കുമെന്നും മാത്യു ടി.തോമസ് പറഞ്ഞു.