വെള്ളിമാട്കുന്ന്: ജെ.ഡി.റ്റി ഇസ്‌ലാം അനാഥശാല അലുംനി അസോസിയേഷൻ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2025 ജനുവരി 26 ന് വെള്ളിമാട്കുന്ന് ജെ.ഡി.റ്റി ഇസ്ലാം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങൾ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ ഭാരവാഹികളടക്കം 101 അംഗ സ്വാഗത കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പരിപാടിയുടെ പ്രധാന ഭാരവാഹികളായി ഷൗക്കത്തലി കൊളക്കോടൻ (ചെയർമാൻ)അബ്ദുൽ സലാം ചീക്കോട് (വൈ: ചെയർമാൻ) അലി അരിക്കത്ത് (കൺവീനർ) നൗഷാദലി വെള്ളിമാടുകുന്ന്,
സാജിദലി എം ( ജോ: കൺവീനർമാർ )
സി.കെ. അബൂബക്കർ(റിസപ്ഷൻ ) അബ്ദുൽ റഊഫ് കിഴുപറമ്പ (റജിസ്ട്രേഷൻ )
സുലൈമാൻ കുഴിക്കര( ഫൈനാൻസ് ) അബ്ദുസ്സമദ് കൊടുവള്ളി (കർച്ചറൽ പ്രോഗ്രാം)
കോയക്കുട്ടി പെരിങ്ങളം (ഭക്ഷണം ) സിദ്ദീഖ് കുറ്റിക്കാട്ടൂർ (പബ്ലിസിറ്റി)
ഷൈജൽ കുന്ദമംഗലം (സ്റ്റേജ് ) അബ്ദുസ്സലാം പി.ടി (അവാർഡ്)
ശംസുദ്ദീൻ മുക്കം (ഹെൽത്ത് കാർഡ്) സെയ്തു കുറ്റിക്കാട്ടൂർ (ലൈറ്റ് & സൗണ്ട്)
മുഹമ്മദ് കാസിം, വീരാൻകുട്ടി വളപ്പിൽ, ജമീല ടീച്ചർ ഈങ്ങാപ്പുഴ എന്നിവർ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.
ജെ.ഡി.റ്റിയിൽ അന്തേവാസികളായി പഠിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും
ജീവിതപ്രാരാബ്ദങ്ങൾ പേറുന്ന നൂറുക്കണക്കിന് ആളുകൾക്ക് അലുംനി അസോസിയേഷൻ സ്തുത്യർഹമായ സേവനങ്ങളാണ് നടത്തിവരുന്നത്.പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്നും സംഘാടകർ അറീയിച്ചു.