ജെ.ഡി.റ്റി. ഇസ്ലാം ഓർഫനേജ് പൂർവ്വവിദ്യാർത്ഥി സംഗമവും, അനുസ്മരണവും

കോഴിക്കോട്: ഒരു നൂറ്റാണ്ട് തികയുന്ന മലബാറിലെ പ്രശസ്തമായ ജെ.ഡി.റ്റി. ഇസ്ലാം അനാഥശാലയുടെ
പൂർവ്വ വിദ്യാർത്ഥി സംഗമവും അസ്ലം സാഹിബ്, കെ.പി. ഹസൻ ഹാജി അനുസ്മരണവും
മെയ് പതിനാലിന്(ശനി)
നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എല്ലാ വർഷവും ജനുവരി 26 ന് നടക്കാറുള്ള സംഗമം കോവിഡ് കാരണം രണ്ടു വർഷമായി
മുടങ്ങിക്കിടക്കുന്നത്.
അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തുറകളിൽ പ്രവർത്തിക്കുന്നവർ ഒത്തുകൂടുന്ന മഹാ സംഗമം ജെ.ഡി.റ്റി ഇസ്ലാം ഓർഫനേജ് കമ്മിറ്റി പ്രസിഡന്റ് സി.പി.കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
അസ്ലം സാഹിബ്, കെ.പി.ഹസ്സൻ ഹാജി
അനുസ്മരണ പ്രഭാഷണം പി.കെ. ബഷീർ നിർവ്വഹിക്കും.
സംഗമത്തിൽ മുതിർന്ന അധ്യാപകരെ ഓർഫനേജ് ജനറൽ സെക്രട്ടറി പി.സി. അൻവർ ആദരിക്കും.
മുതിർന്ന അന്തേവാസികളെ ജെ.ഡി.റ്റി ട്രഷറർ സി.എ. ഹാരിഫും മികച്ച പഠിതാക്കൾക്ക് ബഷീർ കല്ലേപാടവും ആദരവ് നൽകും.
വ്യത്യസ്ത തുറകളിൽ സേവനമനുഷ്ഠിക്കുന്ന രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും.
യോഗത്തിൽ ഓർഫനേജ് അലുംനി അസോസിയേഷൻ പ്രസിഡന്റ് വി. വീരാൻ കുട്ടി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അബ്ദുസ്സമദ് സ്വാഗതവും പി.കെ. ബഷീർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news