ജിദ്ദയിൽ നിന്ന് ഒരുമിച്ചെത്തി, ഭർത്താവിൻ്റെ കയ്യിൽ സ്വർണമുണ്ടായിരുന്ന കാര്യം ഭാര്യ അറിഞ്ഞില്ല; ഒളിപ്പിച്ചത് സ്റ്റീമറിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുംബ സമേതംവന്ന് സ്വര്‍ണം കടത്താന്‍ ശ്രമം. റൗണ്ട് ഡിസ്‌ക് ഇംപെക്സ് സ്റ്റീമറിൻ്റെ അടിത്തട്ടില്‍ ഒളിപ്പിച്ച 25,81,915 രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് (30) പിടിയിലായി. ഭാര്യയോടൊപ്പം ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ അബൂബക്കര്‍ സിദ്ദീഖിൻ്റെ ലഗേജ് പരിശോധിക്കുന്നതിനിടയില്‍ എയര്‍ കസ്റ്റംസ് വിഭാഗമാണു സ്വര്‍ണം പിടികൂടിയത്.

ഇന്‍ഡിഗോ 6ഇ 1843 വിമാനത്തില്‍ സ്വര്‍ണം കടത്താനുള്ള സാധ്യതയുണ്ടെന്ന രഹസ്യവിവരം നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളുടെ ലഗേജുകള്‍ സംശയാസ്പദമായ നിലയില്‍ ഇന്‍സ്പി വീണ്ടും പരിശോധനയ്ക്ക് അടയാളപ്പെടുത്തുകയും അത് വീണ്ടും പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് ബ്രാന്‍ഡ് ഇംപെക്സിന്റെ ഒരു സ്റ്റീമറിന്റെ ഭാരം അസാധാരണമായ രീതിയില്‍ കാണപ്പെട്ടത്. ഇതു പുറത്തെടുത്തെങ്കിലും സ്റ്റീല്‍ പ്ലേറ്റിനകത്തായി ഒളിപ്പിച്ച നിലയിലായിരുന്നു. തുടര്‍ന്നു ബെല്‍റ്റ് ടെക്നീഷ്യന്‍മാരുടെ സഹായത്തോടെ തുറന്ന് പരിശോധിച്ചതോടെയാണ് വൃത്താകൃതിയിലുള്ള 497 ഗ്രാം ഭാരമുള്ള ഒരു ഡിസ്‌ക് ഇംപെക്സ് സ്റ്റീമറിന്റെ അടിത്തട്ടില്‍ സ്വർണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് എയര്‍ കസ്റ്റംസ് ഇൻ്റലിജന്‍സ് വിഭാഗം അധികൃതര്‍ പറഞ്ഞു. ഇയാളുടെ കൂടെ ഭാര്യയും ഉണ്ടായിരുന്നെങ്കിലും സ്വര്‍ണം കടത്തുന്ന വിവരം അവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. അടുത്തിടെയായി കരിപ്പൂര്‍ വഴി വന്‍തോതിലാണ് സ്വർണം എത്തിക്കൊണ്ടിരിക്കുന്നത്. കുഴമ്പുരൂപത്തില്‍ വ്യാപകമായി കടത്തിയത് പിടിക്കപ്പെട്ടു തുടങ്ങിതോടെ മിക്‌സിക്കകത്തും ഗ്രൈൻ്ററിനകത്തും ഒളിപ്പിച്ചു സ്വർണം കടത്താനുള്ള ശ്രമമായിരുന്നു നടന്നിരുന്നത്.

spot_img

Related Articles

Latest news