ബഹിരാകാശം തൊടാന്‍ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ചൊവ്വാഴ്ച യാത്ര തിരിക്കും. ബെസോസിന്റെ സ്പേസ് കമ്ബനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് ബഹിരാകാശം തൊടാന്‍ യാത്ര തിരിക്കുക.
ജെഫ് ബെസോസിന്റെ സഹോദരന്‍ മാര്‍ക്ക് ബെസോസ്, 82 കാരി വാലി ഫങ്ക് , 18 വയസുള്ള ഒലിവര്‍ ഡീമന്‍ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പമാണ് യാത്ര.
യാത്ര വിജയകരമായി പര്യവസാനിച്ചാല്‍ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകും ഫങ്ക്,ഒലിവര്‍ ഏറ്റവും പ്രായം കുറഞ്ഞയാളും.
ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനൊപ്പമുള്ള ഏറ്റവും വലിയ സാഹസികകൃത്യത്തിനാണ് ഒരുങ്ങുന്നതെന്നും ബെസോസ് യാത്രയെ വിശേഷിപ്പിക്കുന്നു. 59 അടി ഉയരമുള്ള റോക്കറ്റിലാണ് ആറു സീറ്റുള്ള പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക.
റോക്കറ്റില്‍നിന്ന് ബന്ധം വിച്ഛേദിച്ച ശേഷം ഭൂമിയില്‍നിന്ന് 60 മൈല്‍(ഏകദേശം 96 കി.മീറ്റര്‍) അകലെ വരെ പറന്ന് ബഹിരാകാശത്തിന്‍റ തൊട്ടടുത്തു വരെയെത്തും ബെസോസിനെയും വഹിച്ചുകൊണ്ട് പറക്കുന്ന പേടകമെന്ന് ബ്ലൂ ഒറിജിന്‍ അവകാശപ്പെടുന്നു.