ജിദ്ദ-കണ്ണൂർ സൗഹൃദ വേദി നടത്തിയ സെവൻസ് ഫുടബോൾ ധമാക്കയിൽ ചങ്ങായീസ് എഫ് സി ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനലിൽ JSC സോക്കർ അക്കാഡമിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ചാണു മനേജർ മുഹമ്മദിന്റേയും കോച്ച് പ്രസാദിന്റെയും കളിക്കാർ ആദ്യ കിരീടം സ്വന്തമാക്കിയത്.
ഗോൾകീപ്പർ ഷറഫുവിനെതിരെ സൗദി റഫറി വിധിച്ച ഫൗൾ നിഷാദ് കൊളക്കാടൻ (കുട്ടൻ) പെനാൽട്ടിയിലൂടെ ഗോളാക്കുകയായിരുന്നു.
സിഫ് പ്രസിഡണ്ട് ബേബി നീലാംബ്ര ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം,H & E ചാനൽ രക്ഷാധികാരി അബ്ദുൽമജീദ് നഹ, പ്രമുഖ മാധ്യമ പ്രവർത്തകൻ കബീർ കൊണ്ടോട്ടി, ജിദ്ദ ഇന്ത്യ മീഡിയ ഫോറം ജനറൽ സെക്രട്ടറി ബിജു, ഇസ്മാഈൽ കല്ലായി എന്നിവർ മുഖ്യാതിഥികളായിരുന്നു. ടൂർണമെന്റിന്റെ മുഖ്യ പ്രായോജകരായ Luna Products പ്രതിനിധിയും JKSV സെക്രട്ടറിയുമായ ശ്രീ അനിൽകുമാർ ചക്കരക്കല്ല് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ജിദ്ധയിലെ എല്ലാ പ്രമുഖ ഫുട്‌ബോൾ താരങ്ങളും ആറു ടീമുകളിലായി അണിനിരന്ന മത്സരം ആദ്യാവസാനം ആവേശകരമായിരുന്നു.
ഫൈനലിസ്റ്റുകളെ കൂടാതെ, ത്രീ സ്റ്റാർ LED ഡിഫെൻസ് എഫ് സി, അൽറായി വാട്ടർ, സമാഹ എഫ് സി, ചാമക്കാല ബ്രദേഴ്‌സ് എന്നിവയായിരുന്നു മറ്റു ടീമുകൾ.
വിജയികൾക്കുള്ള പ്രൈസ് മണി ജനറൽ സെക്രട്ടറി അനിൽകുമാർ ചക്കരക്കല്ലും ട്രോഫി രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാടും റണ്ണേഴ്സ്അപ്പിനുള്ള പൈസ് മണി ബേബി നീലാംബ്രയും ട്രോഫി പ്രസിഡണ്ട് രാധാകൃഷ്ണൻ കാവുംബായിയും മികച്ച പ്രകടനങ്ങൾക്കുള്ള വ്യക്തികത ട്രോഫികളും സമ്മാനങ്ങളും നൗഷിർ ചാലാട്, ശ്രീജിത് ചാലാട്, സിദ്ധീക് കത്തിച്ചാൽ, റഫീഖ് മൂസ, പ്രവീൺ എടക്കാട്, സനേഷ്, രാഗേഷ് കതിരൂർ, സുരേഷ് രാമന്തളി, മുഹമ്മദ് വി പി, അമേഘ് അനിൽകുമാർ എന്നിവർ വിതരണം ചെയ്തു.
റസാഖ് കാടാച്ചിറ, ലതീഫ് മക്രേരി, സുബൈർ പെരളശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.