ഗ്രാമീണ ​ബാങ്കുകളില്‍ 11,000ത്തി​ലേറെ ഓഫിസര്‍, ഓഫിസ്​ അസിസ്​റ്റ​ന്‍റ്​ ഒഴിവുകള്‍

ഗ്രാമീണ ബാങ്കുകളില്‍ ഓഫിസര്‍ (സ്​കെയില്‍ I, II, III) (ഗ്രൂപ്​​ എ), ഓഫിസ്​ അസിസ്​റ്റന്‍റ്​ (മള്‍ട്ടി പര്‍പ്പസ്​) (ഗ്രൂപ്​​ ബി) തസ്​തികകളിലേക്ക്​ റിക്രൂട്ട്​മെന്‍റിനായി ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പെഴ്സണൽ സെലക്​ഷ​ന്‍ (IBPS) അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000ത്തിലേറെ ഒഴിവുകള്‍ നിലവില്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. അതേസമയം, കേരളത്തില്‍ ഉള്‍പ്പെടെ നിരവധി ബാങ്കുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.

റിക്രൂട്ട്​മെന്‍റ്​ സമയത്ത്​ ഒഴിവുകളുടെ എണ്ണം വര്‍ധിച്ചേക്കും. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്​ഠിത ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ആഗസ്​റ്റ്​, ഒക്​ടോബര്‍ മാസങ്ങളിലുണ്ടാവും. കോമണ്‍ റിക്രൂട്ട്​മെന്‍റ്​ നടപടികളായതിനാല്‍ ഓ​ണ്‍ലൈനായി ഒറ്റ അപേക്ഷ മതിയാകും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്​മെന്‍റ്​ വിജ്​ഞാപനം www.ibps.inല്‍നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം. ഓണ്‍ലൈനായി ജൂണ്‍ 28 വരെ രജിസ്​റ്റര്‍ ചെയ്യാം.

അപേക്ഷ ഫീസ്:​ 850 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക്​ 175 രൂപ മതിയാകും. യോഗ്യത: ഓഫിസ്​ അസിസ്​റ്റന്‍റ്​ (മള്‍ട്ടിപര്‍പ്പസ്​) ഒഴിവുകള്‍ – 5884 ബിരുദക്കാര്‍ക്ക്​ അപേക്ഷിക്കാം. പ്രായപരിധി 18-28 വയസ്സ്​. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവരാകണം. കമ്പ്യൂട്ടർ വര്‍ക്കിങ്​ നോള​ജ്​ അഭിലഷണീയം.

ഓഫിസര്‍ സ്​കെയില്‍ വണ്‍ (അസിസ്​റ്റന്‍റ്​ മാനേജര്‍) ഒഴിവുകള്‍ – 4012. യോഗ്യത: ബിരുദം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടാകണം. കമ്പ്യൂട്ടർ വര്‍ക്കിങ്​ നോള​ജ്​ ഉണ്ടായിരിക്കണം. പ്രായപരിധി 18-30 വയസ്സ്​.

ഓഫിസര്‍ സ്​കെയില്‍ II ജനറല്‍ ബാങ്കിങ്​ ഓഫിസര്‍ (മാനേജര്‍), ഒഴിവുകള്‍ – 914. യോഗ്യത: 50 ശതമാനം മാര്‍​ക്കോടെ ബിരുദം. ബാങ്ക് ​/ ധനകാര്യ സ്ഥാപനങ്ങളില്‍ ഓഫിസറായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ​പ്രായപരിധി 21-32 വയസ്സ്​.

സ്​പെഷലിസ്​റ്റ്​ ഓഫിസേഴ്​സ് ​/ മാനേജര്‍ (സ്​കെയില്‍ II) വിഭാഗത്തില്‍ മാര്‍ക്കറ്റിങ്​ ഓഫിസര്‍ 44, ട്രഷറി മാനേജര്‍ 9, നിയമം 28, സി.എ 31, ഐ.ടി 60 എന്നിങ്ങനെയാണ്​ ഒഴിവുകള്‍.

ഓഫിസര്‍ സ്​കെയില്‍ III സീനിയര്‍ മാനേജര്‍ ഒഴിവുകള്‍ – 211. യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്​ഷന്‍ നടപടിക്രമം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്​.

തെരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷക്ക്​ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, മലപ്പുറം, പാലക്കാട്​, കോഴി​ക്കോട്​, കണ്ണൂര്‍ കേന്ദ്രങ്ങളാണ്​

spot_img

Related Articles

Latest news