ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ലോകമെമ്പാടും നിർമ്മിക്കുന്നതും വിൽക്കുന്നതും അടുത്ത വർഷം മുതൽ നിർത്തും.

ഹെൽത്ത് കെയർ ഭീമൻ J&J ബേബി പൗഡർ അമേരിക്കയിൽ വിൽപ്പന അവസാനിപ്പിച്ച് രണ്ട് വർഷം കഴിഞ്ഞാണ് പുതിയ പ്രഖ്യാപനം.

J&J അതിന്റെ ടാൽക്കം പൗഡറിൽ ആസ്‌ബെസ്റ്റോസ് കണ്ടൻ്റ് അടങ്ങിയിട്ടുണ്ടെന്നും അണ്ഡാശയ അർബുദം ഉണ്ടാകാൻ കാരണമായെന്നും ആരോപിച്ച് പതിനായിരക്കണക്കിന് പരാതികളാണ് വന്നിരുന്നത്.

എന്നാൽ പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണങ്ങൾ ഉൽപ്പന്നം ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് തെളിയിക്കുന്നതാണെന്ന് കമ്പനി ആവർത്തിച്ചിരുന്നു.

ഗുണനിലവാരമില്ലെന്ന ആരോപണത്തെ തുടർന്ന് ഡിമാൻ്റ് കുറഞ്ഞതിനെ തുടർന്നാണ് 2020ൽ അമേരിക്കയിലും കാനഡയിലും ബേബി പൗഡർ നിർത്തലാക്കിയത്.

spot_img

Related Articles

Latest news