ഇന്ത്യയില്‍ ഒറ്റ ഡോസ് കോവിഡ് വാക്സിന് അനുമതി തേടി ജോണ്സന് ആന്റ് ജോണ്സന്.വ്യാഴാഴ്ചയാണ് അനുമതി തേടിയുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാരിനു നല്‍കിയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബയോളജിക്കല്‍ ഇ ലിമിറ്റഡുമായി ചേര്‍ന്നാണ് ജോണ്സണ് ആന്‍ഡ് ജോണ്സണ് ഇന്ത്യയില്‍ വാക്സീന് പുറത്തിറക്കുന്നത്.
ഏപ്രിലിലാണ് തങ്ങളുടെ ജാന്സെന് കോവിഡ് വാക്സിന്റെ പരീക്ഷണത്തിന് അനുമതി തേടി ജോണ്സണ് ആന്‍ഡ് ജോണ്സണ് ഇന്ത്യന്‍ അധികൃതരെ സമീപിച്ചത്. ജൂലൈയോടെ ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കമ്പനിയുടെ വാക്സിന് യു.എസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്ക് ശേഷം, കുത്തിവെപ്പെടുത്ത ഏതാനും പേരില്‍ രക്തം കട്ടപിടിക്കുന്നതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മരുന്ന് കമ്പനികളായ ഫൈസര്‍, മോഡേണ, ജോണ്സണ് ആന്റ് ജോണ്സണ് എന്നി കമ്പനികളുമായി ചര്‍ച്ച തുടരുകയാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.