കേന്ദ്ര സർക്കാർ ഭാരതത്തിന്റെ അടിത്തറ തകർക്കുന്നു : ജോസ് വള്ളൂർ

കർഷക സമരത്തിനെതിരെ മുഖം തിരിക്കുകയും, കർഷകരെ ഭീതികരമാം വിധം നേരിടുകയും ചെയ്യുന്ന മോഡി സർക്കാർ ഭാരതത്തിന്റെ അടിത്തറ തകർക്കുകയാണെന്ന് തൃശൂർ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ഇൻകാസ് – ഒ ഐ സി സി ​തൃശൂർ ജില്ലാ ​ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി നൽകിയ സ്വീകരണ സം​ഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റുകൾക്ക് ഭാരതത്തെ തീറെഴുതിക്കൊടുക്കുന്ന നിലപാടാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ദിനം പ്രതി പെട്രോൾ വില വർധനവ് സാധാരണക്കാരന്റെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ പോലും കേന്ദ്ര – കേരള സർക്കാരുകൾക്ക് സാധിക്കുന്നില്ല. ഫാസിസത്തിനെതിരെയുള്ള സന്ധിയില്ലാ സമരം നയിക്കാൻ ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ് മുന്നിട്ടിറങ്ങുമ്പോൾ, ഫാസിസത്തിനെതിരെ സംസാരിക്കാൻ നാവില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ ​ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തെങ്കിലും പ്രവാസികളെ വഞ്ചിക്കുന്ന നിലപാടിൽ നിന്ന് കേരള സർക്കാർ പിൻമാറണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനയുടെ പേരിൽ എയർപോർട്ടിൽ നടക്കുന്ന പകൽക്കൊള്ള ഇന്നും തുടർന്നു വരികയാണ്. ​ഗൾഫ് രാജ്യങ്ങളിൽ സ്കൂളുകൾ തുറന്നത് കൊണ്ട്, തിരികെ മടങ്ങുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇത് അധിക ബാധ്യതയാണ്. ഈ പകൽക്കൊള്ളക്ക് നേരെ മുരടനക്കാൻ കേരള സർക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ലെന്നത് പ്രവാസികളോട് ചെയ്യുന്ന കൊടും വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ, ​ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി വർക്കിം​ഗ് പ്രസിഡന്റ് സുരേഷ് ശങ്കർ, ഇൻകാസ് യു എ ഇ ആക്ടിം​ഗ് പ്രസിഡന്റ് ടി എ രവീന്ദ്രൻ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇൻകാസ് – ഒ ഐ സി സി പ്രതിനിധികളാ എ പി മണികണ്ഠൻ, സുഭാഷ് ചന്ദ്രബോസ്, ജലിൻ തൃപ്രയാർ, ടി എ നാസർ, നസീർ തിരുവത്ര, ബി പവിത്രൻ, ഹമീദ് കണിച്ചാട്ടിൽ, രാജു തൃശൂർ, സോണി പാറക്കൽ,എൻ എ ഹസ്സൻ, അർഷദ് ദേശമം​ഗലം, ആന്റോ വാഴപ്പള്ളി, ഷാജു ജോസ്, ഫിറോസ് മുഹമ്മദാലി, താജുദ്ദീൻ, ഖാലിദ് തൊയക്കാവ് തുടങ്ങിയവർ പ്രസം​ഗിച്ചു.

ജനറൽ സെക്രട്ടറി കെ എം അബ്ദുൽ മനാഫ് സ്വാ​ഗതവും, റിയാസ് ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news