മാധ്യമ പ്രവർത്തകനെ പൊതു ജനമധ്യത്തിൽ അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ചു.

പെരുമണ്ണ: കൊവിഡിൻ്റെ ഭാഗമായി പൊലീസ് പരിശോധനകൾ ചിത്രീകരിക്കുകയായിരുന്ന പെരുമണ്ണ പ്രസ് ക്ലബ്ബ് ഭാരവാഹിയും പെരുമണ്ണ ന്യൂസിൻ്റെ റിപ്പോർട്ടറുമായ നിഹാലിനെ പെരുമണ്ണയിൽ പൊതുജനമധ്യത്തിൽ വെച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് പെരുമണ്ണ, ഒളവണ്ണ, പെരുവയൽ, മാവൂർ പ്രസ് ക്ലബ്ബുകളുടെ സംയുക്ത കൂട്ടാഴ്മ ഗൂഗുൾ മീറ്റിലൂടെ നടത്തിയ പ്രതിഷേധയോഗം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് പ്രസ്ക്ലബ്ബ് പെരുമണ്ണ പോലീസ് അധികാരികൾക്ക് പരാതി നൽകി.

ടി.വി.മാധവൻ, വി.പി.കബീർ, രജിത്ത് മാവൂർ , കെ.പി. അബ്ദുൽലത്തീഫ് ,പി.ശ്രീനിവാസൻ ,ബഷീർ വെളളായിക്കോട്, ശൈലേഷ് അമലാ പുരി, ഷമീം ചിറ്റാരിപിലാക്കൽ, ലത്തീഫ് കുറ്റി കുളം, എം.ഉസ്മാൻ ,ടി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ടി.പി.ഫൈസൽ അലി സ്വാഗതവും മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news