വെന്തെരിയുന്ന ഘട്ടം വന്നപ്പോൾ മൂന്നാം നിലയിൽ നിന്ന് വാട്ടർ ടാങ്കിലേക്ക് ചാടി’; കുവൈത്ത് തീപിടുത്തത്തിൽ കാസർകോഡ് സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുവൈത്ത് തീപിടുത്തത്തിൽ തൃക്കരിപ്പൂർ സ്വദേശി നളിനാക്ഷന് തുണയായത് കെട്ടിടത്തിന് താഴെയുണ്ടായിരുന്ന വാട്ടർ ടാങ്ക്. ‘കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയും പുകയും നിറഞ്ഞതോടെ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണ് വാട്ടർ ടാങ്ക്എന്ന് ഓർത്തതോടെ ആ ഭാഗത്തേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് നളിനാക്ഷൻ മാധ്യങ്ങളോട് പറഞ്ഞത്.

വീഴ്ചയിൽ അരയ്ക്ക് താഴെ പരിക്കേറ്റു. ആശുപത്രയിൽ എത്തുന്നത് വരെ ബോധമുണ്ടായിരുന്നില്ലെന്നും നളിനാക്ഷൻ പറഞ്ഞു. പത്ത് വർഷത്തലേറെയായി കുവൈത്തിലാണ് നളിനാക്ഷൻ ജോലി ചെയ്യുന്നത്. ഇതിനിടയിൽ വിവിധ സംഘടനകളുമായി ചേർന്ന് സന്നദ്ധ പ്രവർത്തനവും നടത്തുണ്ട്.

spot_img

Related Articles

Latest news