ജൂൺ മാസം ഫുട്​ബാൾ പ്രേമികൾക്ക്​ ഉത്സവകാലം; കോപയും യൂറോകപ്പും വരുന്നു

ക്ലബ്​ ഫുട്​ബാൾ സീസൺ ഏതാണ്ട്​ സമാപനത്തിലേക്ക്​ നീങ്ങവെ ആരാധകരെ കാത്തിരിക്കുന്നത്​ കളിയുടെ വർഷകാലം. കോവിഡ്​വ്യാപനത്തെ തുടർന്ന്​ മാറ്റിവെച്ച കഴിഞ്ഞ വർഷത്തെ യൂറോപ്പി​ൻ്റയും ​തെക്കനമേരിക്കയുടെയും ഫുട്​ബാൾ പോരാട്ടങ്ങൾക്കാണ്​ ഈ ജൂൺ മാസം വേദിയാവുന്നത്​. യൂറോകപ്പ്​ ഫുട്​ബാൾ പോരാട്ടങ്ങൾക്ക്​ ജൂൺ 11ന്​ കിക്കോഫ്​ കുറിക്കപ്പെടും. ജൂ​ൈല 11 വരെ യൂറോപ്പിലെ 11 രാജ്യങ്ങളിലായാണ്​ ടൂർണമെൻറ്​ സംഘടിപ്പിക്കുന്നത്​. യൂറോപ്പിൽ 24 ടീമുകൾ പോരാട്ടം കനപ്പിക്കു​മ്പോൾ, ഫുട്​ബാളി​ൻ്റെ ഈറ്റില്ലമായ തെക്കനേമരിക്കയിലും പന്തുരുണ്ട്​ തുടങ്ങും. അർജൻറീനയും കൊളംബിയയും സംയുക്ത ആതിഥേയരാവുന്ന കോപ അമേരിക്ക 47ാം പതിപ്പിന്​ ജൂൺ 13ന്​ കിക്കോഫ്​ കുറിക്കും. ജൂലൈ 10ന്​ കൊളംബിയയിലെ ബറാൻക്വില്ലയിലാണ്​ ഫൈനൽ.

മേയ്​ 29ന്​ ​പോർചുഗലിലെ പോ​ർ​ട്ടോയിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ഫൈന​ലോടെ ക്ലബ്​ ഫുട്​ബാൾ മാമാങ്കങ്ങൾക്ക്​ കൊടിയിറങ്ങും. തൊട്ടുപിന്നാലെ, ജൂൺ പിറക്കുന്നത്​ വിവിധ വൻകരകളിലെ ഫിഫ ലോകകപ്പ്​ യോഗ്യതാ റൗണ്ട്​ പോരാട്ടങ്ങളിലൂടെയാണ്​.

വെല്ലുവിളിയിൽ കോപ

കോപയിൽ വിസിലുയരാൻ ഏതാനും ദിവസ​ങ്ങളേയുള്ളൂ. എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിൽ ആശങ്കകളും കുറവല്ല. ​ ഗെസ്​റ്റ്​ ടീമുകളായ ആസ്​ട്രേലിയയും ഖത്തറും കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ടൂർണമെൻറിൽനിന്നും പിന്മാറി. 10​ ടീമുകളുമായി ടൂർണമെൻറ്​ മുന്നോട്ട്​ പോകാനാണ്​ വ്യാഴാഴ്​ച ചേർന്ന ‘കോൺമിബോൾ’ കൗൺസിൽ യോഗം തീരുമാനം. ഫുട്​ബാൾ താരങ്ങൾക്കെല്ലാം കോവിഡ്​ വാക്​സിൻ നൽകാനുള്ള നടപടികൾ ഒരാഴ്​ച മുമ്പ്​ ആരംഭിച്ചു.

യൂറോയിൽ എക്​സ്​ട്രാ ​ പ്ലെയർ

11 രാജ്യങ്ങളിലായി 24 ടീമുകളു​ടെ ടൂർണമെൻറുമായാണ്​ യൂറോകപ്പി​ൻ്റെ പ്ലാനിങ്​. ഒരു ഗ്രൂപ്പിലെ മത്സരങ്ങൾക്ക്​ രണ്ടു രാജ്യങ്ങൾ വേദിയാവും. ശേഷം, സെമിയും ഫൈനലും ലണ്ടനിൽ. കോവിഡ് പശ്ചാത്തലത്തിൽ 23നു​ പകരം ടീമിലെ അംഗങ്ങളുടെ എണ്ണം 26 ആയി ഉയർത്താൻ അനുമതിയുണ്ട്​.

spot_img

Related Articles

Latest news