ജൂനിയർ അത് ലറ്റിക് മീറ്റിൽ കോഴിക്കോടിന് നേട്ടം

കോഴിക്കോട് : സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ല 441 പോയിൻ്റ് നേടി ഓവറോൾ റണ്ണറപ്പായി. അതിൽ 310 പോയിൻ്റും മലബാർ സ്പോർട്സ് അക്കാദമിയിലെ കുട്ടികളാണ് നേടിയെടുത്തത്. 20 സ്വർണ്ണവും, 11 വെള്ളിയും, 11 വെങ്കല മെഡലും കോഴിക്കോട്ടെ കുട്ടികൾ സ്വന്തമാക്കി.22 കുട്ടികൾ ദേശീയ മീറ്റിലേക്ക് യോഗ്യത നേടി .

രൂക്ഷമായ കോവിഡ് പ്രതിസന്ധിയിലും ടോമി ചെറിയാൻ്റേയും സഹപരിശീലകരുടെയും മലബാർ സ്പോർട്സ് അക്കാദമി ഭാരവാഹികളുടെയും അശ്രാന്ത പരിശ്രമത്തിൻ്റെ നേർകാഴ്ചയാണ് ഈ വിജയമെന്ന് ഭാരവാഹികൾ പറഞ്ഞു.

spot_img

Related Articles

Latest news