മുംബൈ:മുംബൈയിലെ 25 കാരനായ യുവ സംരംഭകനാണ് കുടുങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധിക്ഷേപിച്ചതിനാണ് യുവാവിന് ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചത്.
കൂടാതെ 500 രൂപ പിഴയും അടക്കണം.സ്ത്രീയെ ലൈംഗിക വസ്തുവായി കരുതിക്കൊണ്ടാണ് ‘ഐറ്റം’ എന്ന പ്രയോഗം നടത്തിയതെന്നും ഇത് സ്ത്രീകളുടെ അഭിമാനം കെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ മാനത്തിനെതിരെയുള്ള അതിക്രമമാണെന്നും ഇത്തരം കുറ്റകൃത്യങ്ങളെ കഠിനമായി തന്നെ കൈകാര്യം ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുംബൈയില്‍ അന്ധേരി വെസ്റ്റിലെ മിലത് നഗറിലൂടെ നടക്കുമ്ബോഴാണ് 16 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി അധിക്ഷേപിച്ചത്. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാവ് പരസ്യമായി അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പിതാവുമൊത്ത് പരാതി നല്‍കിയത്. പോലീസ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.