തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയായ ‘കെ ഫോണ്‍’ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചുമണിക്ക് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.
ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ ഓഫിസുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് പദ്ധതി
സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, പൊലീസ് സ്റ്റേഷന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഡാറ്റ സെന്ററുകള്‍, കലക്ടറേറ്റുകള്‍ എന്നിവയില്‍ കണക്ഷന് ലഭ്യമാകും. ജൂലൈ മാസത്തോട് സംസ്ഥാനത്ത് മുഴുവന്‍ കെ ഫോണ്‍ പദ്ധതി വ്യാപിക്കുകയാണ് ലക്ഷ്യം.