തിരൂര്‍: കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കുമെന്ന് വി ടി ബല്‍റാം അഭിപ്രായപ്പെട്ടു. കെ റയില്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ല കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ കടക്കെണിയിലേക്കാണ് ഈ പദ്ധതി കേരളത്തെ കൊണ്ടുപോകുന്നത്. കേരളത്തിലെ എല്ലാ ക്ഷേമപദ്ധതികളും ഇതോടെ ഇല്ലാതാകും. പാരിസ്ഥിതിക ദുരന്തങ്ങളുടെ നാടായി കേരളം മാറും. വരുന്ന തലമുറകള്‍ക്കു പോലും ജീവിക്കുവാനാകാത്ത സാഹചര്യം കെ റയില്‍ വരുന്നതോടെ ഉണ്ടാവും.
അതിനാല്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും കെ റയിലെനെതിരേ സമരരംഗത്ത് വരേണ്ടതാണ് വി ടി ബല്‍റാം അഭിപ്രായപ്പെട്ടു.