പല സ്ഥലങ്ങളിലും സ്റ്റോപ്പില്ല
കോഴിക്കോട്: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്. മുസ്ലിം ലീഗിന്റെ പേരില്‍ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്നും ലീഗ് കോണ്‍ഗ്രസിനോടൊപ്പം ഉറച്ചു നില്‍ക്കുന്നുണ്ടെന്നും ഭാവിയിലും അങ്ങനെതന്നെ ഉണ്ടാകുമെന്നും മുരളീധരന് വ്യക്തമാക്കി.
ലീഗിനെക്കുറിച്ച് സംശയമുണ്ടാക്കാന്‍ ശ്രമിച്ചാലും അത് വിലപ്പോവില്ല. ക്ഷണിക്കാന്‍ തക്കമുള്ള ഒരു സീറ്റും ബി.ജെ.പിക്കില്ല. വിവാദം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുസ്ലിം ലീഗിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേ സമയം കെ.സുരേന്ദ്രന്റെ വിജയയാത്ര രാജധാനി എക്സ്പ്രസ് പോലെയാണ് പല സ്ഥലങ്ങളിലും സ്റ്റോപ്പില്ലെന്ന് അദ്ദേഹം പരിഹസിച്ചു. മറ്റ് പാര്‍ട്ടികളുടെ യാത്രകള്‍ ഓരോ സ്ഥലത്തെത്തി സ്വീകരണം ഏറ്റുവാങ്ങുമ്പോള്‍ സുരേന്ദ്രന് നയിച്ച ജാഥ തുടങ്ങിയ ദിവസം തന്നെ കണ്ണൂരിലെത്തി. ആരും ശ്രദ്ധിക്കാത്ത സാഹചര്യത്തില്‍ ജനശ്രദ്ധ അല്പമെങ്കിലും ലഭിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി ഇത്തരം കാര്യങ്ങള്‍ പറഞ്ഞത് .ഇതൊന്നും യു.ഡി.എഫിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.