ജിദ്ദ : എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ യു ഇഖ്ബാൽ (58) അന്തരിച്ചു. ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.
നാട്ടിൽ കൊടുങ്ങല്ലൂർ സ്വദേശിയാണ്. ഭാര്യ – റസീന, രണ്ട് മക്കളുണ്ട്. പരേതനായ പ്രധാന അധ്യാപകൻ ഉമർ കുട്ടിയാണ് പിതാവ്.
റിയാദിൽ മലയാളം ന്യൂസ് പ്രതിനിധിയായി ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. മാതൃഭൂമി ഉൾപ്പെടെ നിരവധി ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു. ഗദ്ദാമ സിനിമയുടെ കഥ അദ്ധേഹത്തിന്റേതാണ്.
Media wings