മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മാതൃകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. കെ വി തോമസ് പറഞ്ഞു. ‘കേരള സര്‍ക്കാര്‍ വയോജന ആശ്വാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. 60 വയസ്സു കഴിഞ്ഞ നിരാലംബര്‍ക്ക് 1600 രൂപയുടെ പെന്‍ഷന്‍, ആരോഗ്യ പരിപാലന പദ്ധതികളും ആരോഗ്യ സംരക്ഷണത്തിനുള്ള മൊബൈല്‍ ക്ലിനിക്കുകളും, സൗജന്യ ചികിത്സ ആവശ്യമെങ്കില്‍ വാതില്‍പ്പടി സേവനം ഇവയെല്ലാം കേരളത്തിന്റെ വയോജന ആശ്വാസപദ്ധതിയില്‍പ്പെടുന്നു.
വയോജനങ്ങള്‍ക്ക് തങ്ങളുടെ ബുദ്ധിമുട്ടുകളും പരാതികളും അറിയിക്കാനും പരിഹരിക്കാനും വയോജന ഹെല്‍പ്ലൈന്‍ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതും ആശ്വാസകരമാണ്’. ലോക വയോജനദിനത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആശംസാ സന്ദേശത്തിലാണ് പ്രൊഫ.കെ വി തോമസ് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചത്.