കോഴിക്കോട്:മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജതൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ പിടിയിൽ. കോഴിക്കോട് നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യ15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസിൻ്റെ പിടിയിലായത്. കോഴിക്കോട് നിന്ന് വിദ്യയെ പാലക്കാടേക്ക് കൊണ്ടുവരും. കോഴിക്കോട് മേപ്പയൂർ, വടകര മേഖലകളിൽ വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പിടികൂടിയത്