ചോദ്യംചെയ്യലിനിടെ കെ.വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി.

വ്യാജരേഖ ചമച്ച കേസില്‍ ഒളിവിൽ കഴിയുന്നതിനിടെ കോഴിക്കോട് നിന്ന് അറസ്റ്റിലായ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. റിമാൻഡിലുള്ള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു.

ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി.

ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് ആംബുലൻസില്‍ വിദ്യയെ മാറ്റുകയായിരുന്നു.

spot_img

Related Articles

Latest news