200 ഓളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിനു ദിവസങ്ങൾക്കുള്ളിൽ അഫ്ഗാൻ തലസ്ഥാനത്ത് മറ്റൊരു ശക്തമായ സ്ഫോടന ഞായറാഴ്ച ഉണ്ടായി. അഫ്ഗാൻ പോലീസ് മേധാവി പറയുന്നതനുസരിച്ച്, കാബൂൾ വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്താണ് റോക്കറ്റ് പതിച്ചത്.
രണ്ട് മുതിർന്ന പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള അഫ്ഗാൻ നേതാക്കൾ താലിബാനുമായി ചർച്ചകൾ നടത്തിയിരുന്നു. രാജ്യത്തെ അടുത്ത സർക്കാരിനെക്കുറിച്ച് നടക്കുന്ന ചർച്ചകൾക്കിടെയാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. പാശ്ചാത്യ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ഈ നീക്കം.
കഴിഞ്ഞ ദിവസം അമേരിക്ക ഭീകരാക്രമണ സാധ്യത മുൻനിർത്തി അമേരിക്കൻ പൗരന്മാരോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമായിരുന്നു നിരവധി പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനങ്ങൾ. കഴിഞ്ഞ ദിവസത്തെ സ്പോടനങ്ങളിൽ കുറഞ്ഞത് 169 അഫ്ഗാനികളും 13 യുഎസ് സേവന അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി, രണ്ട് ഐസിസ്-കെ തീവ്രവാദികളെ വധിച്ചതായി യുഎസ് അറിയിക്കുകയും ചെയ്തതിനു അടുത്ത ദിവസമാണ് ഇന്നത്തെ സ്ഫോടനം. അഫ്ഘാൻ മണ്ണ് വീണ്ടും അശാന്തിയുടെ ദിനങ്ങൾ ആവർത്തിക്കുന്നു എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.