അടുത്ത അധ്യയന വർഷത്തേക്കുള്ള (2022-23) സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്കായി 20 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഒന്നു മുതൽ ഏഴ് വരെയുള്ള സർക്കാർ വിദ്യാലയങ്ങളിലേയും ഒന്നു മുതൽ നാലു വരെയുള്ള സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്കാണ് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നൽകുന്നത്.
2022-23ലേക്ക് സമർപ്പിച്ചിട്ടുള്ള 120 കോടി രൂപ വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ 20 കോടി രൂപ അനുവദിച്ചിട്ടുള്ളത്. കൈത്തറി തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്നും കൊഴിഞ്ഞ് പോയികൊണ്ടിരുന്ന സാഹചര്യത്തിലാണ്, കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാര്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ സൗജന്യ കൈത്തറി സ്ക്കൂള്‍ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്.
Mediawings: