കോഴിക്കോട് : കനത്ത മഴയിലും ചുഴലിക്കാറ്റിലും ജില്ലയില്‍ വ്യാപകമായ വെള്ളക്കെട്ടും നാശനഷ്ടങ്ങളും. കുറ്റ്യാടി ജലവൈദ്യുത പദ്ധതി കെഎസ്‌ഇബിയുടെ കക്കയം ഡാമില്‍ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ 2 ഷട്ടറുകളും 15 സെന്റി മീറ്റർ തുറന്നു.രാത്രി 10ന് 30 സെന്റിമീറ്ററായി ഉയർത്തി (ഒരടി). കരിയാത്തുംപാറ, കുറ്റ്യാടി പുഴ തീരങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു കലക്ടർ നിർദേശിച്ചു.
റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്തു കനത്ത മഴയും ബാണാസുരസാഗർ അണക്കെട്ടില്‍ നിന്നു ടണല്‍ മാർഗം വെള്ളം എത്തിയതുമാണു കക്കയം ഡാമില്‍ ജലനിരപ്പ് വർധിക്കാൻ കാരണമായത്.