കാരശ്ശേരി കളത്തിങ്ങൽ കുടുംബ സംഗമം ലോഗോ പ്രകാശനം.

മുക്കം: കാരശ്ശേരിയിലെ പ്രമുഖ കുടുംബമായ കളത്തിങ്ങൽ കുടുംബ സംഗമത്തിൻ്റെ ലോഗോ പ്രകാശനം നടത്തി. കുടുംബ സമിതി ചെയർമാൻ കെ.മുഹമ്മദ് ഹാജി ട്രഷറർ കെ.സി.അബ്ദുൽ മജീദിന് നൽകി പ്രകാശനം ചെയ്തു ചടങ്ങിൽ കുടുംബ സമിതി ജന:കൺവീനർ പി.കെ.സി.മുഹമ്മദ് മാസ്റ്റർ, വി പി അബ്ദുറഹിമാൻ, ഇബ്രാഹിം ബസുക്ക, കെ.ടി.നിഷാദ്, കെ.പി.ആർ.സലീം, പി.കെ.അസ്ബാബു, കെ ഇ ശംസുദ്ദീൻ, നാസർ മുസ്ലിയാർ, അശ്റഫ് കാരശ്ശേരി, കെ.സി.മുജീബ് റഹ്മാൻ, കെ.പി.മോയിൻകുട്ടി, കെ.സലാം, കെ സി സി റസലുദ്ദീൻ,വി പി ഷമീർ, പി.കെ സുഹൈൽ റോഷൻ എന്നിവർ പ്രസംഗിച്ചു

മെയ് 7 ന് കാരശ്ശേരിയിൽ വെച്ച് നടത്തുന്ന കുടുംബ സംഗമത്തിൻ്റെ മുന്നോടിയായി ഫുട്ബോൾ ടൂർണ്ണമെൻ്റ്, ക്വിസ്സ് മത്സരം, ചിത്രരചനാ മത്സരം, വനിതാ സംഗമം, പ്രവാസി കൂട്ടായ്മ, ബോധവൽക്കരണ ക്ളാസുകൾ എന്നിവ നടത്താനും തീരുമാനിച്ചു. സംഗമത്തിൻ്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി

spot_img

Related Articles

Latest news