ചെന്നൈ : കമൽ ഹാസന്റെ മക്കൾ നീതി മയ്യം നേതൃത്വം കൊടുക്കുന്ന മൂന്നാം മുന്നണിയിൽ ഇപ്പോൾ മൂന്ന് താരങ്ങൾ ആണ് നേതൃത്വം. കമൽ ഹാസൻ, ശരത് ഇപ്പോൾ വിജയകാന്തും.
സിനിമാ അവസരം കുറഞ്ഞു മടുക്കുമ്പോൾ പഴയ നായകർ തുടങ്ങി വെക്കുന്ന ഏർപ്പാടാണ് രാഷ്ട്രീയ പാർട്ടികൾ. പല അവസരത്തിലും ഡി എം കെ – എഐ എ ഡി എം കെ മുന്നണികളിൽ ചേർന്ന് മത്സരിക്കാനാണ് പതിവ്. എന്നാൽ ഇത്തവണ ഒരു പ്രത്യേക മുന്നണി എന്ന നിലയിൽ മത്സരിക്കാനാണ് താരങ്ങളുടെ തീരുമാനം.
പഴയ രണ്ടു മുന്നണികൾക്കും ഭൂരിപക്ഷം കുറയുമ്പോൾ ഭരണത്തിലും നല്ല സാധ്യത ഉണ്ട്. ഇപ്പോൾ മുന്നണിയിൽ ഉള്ളത്, കമൽ ഹാസന്റെ മക്കൾ നീതി മയ്യം , ശരത് കുമാറിന്റെ സമത്വ മക്കള് കക്ഷി, വിജയ കാന്തിന്റെ ഡിഎംഡികെ , കൂടാതെ എസ് ആർ എം ബിസിനെസ്സ് ഗ്രൂപ്പിന്റെ ഇന്ത്യൻ ജനനായക കക്ഷി എന്നിവയാണ്. പ്രധാന മുന്നണികളുടെ സീറ്റ് വീതം വെയ്പ്പ് കഴിയുമ്പോൾ അസംതൃപ്തരായ കക്ഷികൾ ഇനിയും വന്നു കൂടെന്നില്ല