കൊച്ചി: മുസ്ലിം ലീഗിന് എതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ. വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധപതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് കോണ്‍ഗ്രെസ്സിനൊരു ബാധ്യതയാണ്.
കത്വ പെണ്‍കുട്ടിയ്ക്ക് വേണ്ടി പണ പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ചുപോയ പെണ്‍കുട്ടിയുടെ പേരില്‍ കോടി കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് യാതൊരു കണക്കുമില്ല. അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല – അദ്ദേഹം പറഞ്ഞു.