ചെന്നൈ : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമ നടൻ ശരത്കുമാറിന്റെ അഖിലേന്ത്യാ സമത്വ മക്കൾ കക്ഷി കമലഹാസന്റെ മക്കൾ നീതി മയ്യത്തിന് പിന്തുണ അറിയിച്ചു രംഗത്തെത്തി. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ശരത് അറിയിച്ചു.
എൻ ഡി എ ഘടകകക്ഷിയായിരുന്നു ശരത് കുമാറിന്റെ പാർട്ടി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയത്തിൽ പോലും തങ്ങളെ പരിഗണിച്ചില്ല എന്നാണ് ശരത്തിന്റെ പരാതി. രാവിലെ ചെന്നൈയിലെ മക്കൾ നീതി മയ്യം ഓഫീസിൽ എത്തിയാണ് ശരത് തന്റെ പിന്തുണ കമലിനെ അറിയിച്ചത്. കൂടുതൽ കക്ഷികൾ കമലിന് പിന്തുണയുമായി രംഗത്ത് വരുമെന്നാണ് അഭ്യൂഹങ്ങൾ.