വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തി. വൈറ്റ് ഹൗസില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്.
ഇന്ത്യ വാക്സിന് കയറ്റുമതി പുനഃരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും കമല ഹാരിസ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടികാഴ്ചയാണിത്. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയുണ്ടായിരുന്നപ്പോള് ജൂണില്‍ കമല ഹാരിസ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചര്‍ച്ചയ്ക്കിടെ മോദി, കമല ഹാരിസിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.