ന്യൂഡല്‍ഹി: കനയ്യ കുമാര്‍ കോണ്‍ഗ്രസ്സിലേക്കെന്ന പ്രചാരണം വ്യാജമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കനയ്യകുമാറുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഡി രാജയുടെ പ്രതികരണം.
കനയ്യ കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്ന് നിരവധി മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതേ കുറിച്ച് താന്‍ കനയ്യ കുമാറുമായി സംസാരിച്ചുവെന്നും അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചുവെന്നും രാജ വെളിപ്പെടുത്തി. കനയ്യ കുമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എക്‌സിക്യൂട്ടിവിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവാണ്. അദ്ദേഹം പാര്‍ട്ടിയുടെ നിധിയാണെന്നും അദ്ദേഹം പറഞ്ഞു.