പ്രമുഖ ബിവറേജ് ബ്രാന്‍ഡായ പെപ്സിക്ക് ഇനി മുതല്‍ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം കന്നട നടന് യഷിനെയാണ് ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തിരിക്കുന്നത്.
പെപ്സി ബ്രാന്‍ഡിന് പ്രോത്സാഹിപ്പിക്കുന്നതിനായി സല്മാന് ഖാന് ഒപ്പമാണ് യഷിന്റെ പ്രവര്‍ത്തനം. ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വീഡിയോ യഷ് ഇതിനോടകം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. കെജിഎഫ് ചാപ്റ്റര്‍ ടു സിനിമയില്‍ യഷ് അവതരിപ്പിച്ച റോക്കി ഭായ് എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തില്‍ യഷിന് യുവാക്കള്‍ക്കു മേല്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍. ‘യഷുമായി കൈകോര്‍ക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷം ഉണ്ട്. ഉപഭോക്തൃ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും പുതിയ നീക്കത്തിലൂടെ സാധ്യമാകും’, പെപ്സികോ ഇന്ത്യ, പെപ്സി കോള വിഭാഗം ലീഡ് സൗമ്യ റാത്തോര്‍ പറഞ്ഞു.