കന്നട സൂപ്പര്‍താരം പുനിത് രാജ്കുമാര്‍ അന്തരിച്ചു

കന്നട സൂപ്പര്‍ താരം പുനിത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഐസിയുവില്‍ ചികിത്സയില്‍ കഴിയവേയാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ടുളള സൂപ്പര്‍താരത്തിന്റെ വിടവാങ്ങല്‍.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ പുനിത് രാജ്കുമാറിന്റെ ആരോഗ്യനില അതീവഗുരുതരമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതിരിക്കുകയാണ് കന്നട സിനിമാ ലോകവും ആരാധകരും.

spot_img

Related Articles

Latest news