കണ്ണൂര്‍: പാമ്പ് സംരക്ഷണത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് മൂന്നിന് പരിശീലനം നൽകുന്നു. ജനവാസ മേഖലകളില്‍ കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിത സ്ഥലത്തേക്ക് വിടുന്നതിനുള്ള മാര്‍ഗരേഖകള്‍ പ്രകാരമുള്ള പരിശീലനമാണ് നല്‍കുന്നത്.
വന്യജീവി സംരക്ഷണ നിയമ പ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യം ആണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെ പിടിക്കുന്നത് കര്‍ശനമായി വിലക്കിയിരിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പർ: 9447979151.
പാമ്പുകളെക്കുറിച്ച് അറിയുന്നവരും ധൈര്യമുള്ളവരും ഈ പ്രവര്‍ത്തി ഒരു സേവന മനോഭാവത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരും കണ്ണൂര്‍ സോഷ്യല്‍ ഫോറസ്റ്ററിയുമായി ബന്ധപ്പെടണമെന്ന് പരിസ്ഥിതി- പാമ്പ് സംരക്ഷണ പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ അറിയിച്ചു.