കണ്ണൂർ സിജിക്കു പുതിയ സാരഥികൾ

കണ്ണൂര്‍: രണ്ട് ടേം പൂര്‍ത്തിയായതോടെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ (  ) കണ്ണൂര്‍ ജില്ലാ ചാപ്റ്റര്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് റമീസ് പാറാലും സെക്രട്ടറി സ്ഥാനത്ത് നിന്ന് പി കെ ശരീഫും സ്ഥാനമൊഴിഞ്ഞു. പുതിയ ഭാരവാഹികളായി എ നസീര്‍ (പ്രസിഡണ്ട്), അബ്ദുല്‍ ഖാദര്‍, മൊയ്തു പാറേമ്മല്‍ (വൈസ് പ്രസിഡണ്ട്), സി. എം ഷംസുദ്ദീന്‍ (സെക്രട്ടറി), ഡോ.സഹീര്‍, ആഷിദ് പുഴക്കല്‍ (ജോ. സെക്രട്ടറി), കെ.പി മുഹമ്മദ് (ട്രഷറര്‍), ഫഹീം (കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടിയെടുത്ത പ്രവര്‍ത്തനങ്ങളായിരുന്നു റമീസ് പാറാലും പി കെ ശരീഫും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത്. ജനകീയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും നടപ്പാക്കുന്നതിലും ഇവരുടെ നേതൃത്വത്തിലുള്ള സിജിയന്മാര്‍ ഉത്സാഹിച്ചു.

അവധിക്കാലത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി ടെസ്റ്റുകള്‍ നടത്താനും തീരുമാനിച്ചു. പുതിയ റിസേഴ്‌സ് പേഴ്‌സണ്‍ പരിശീലനവും വനിതാ സംഗമവും നടത്താനും പുതിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞെങ്കിലും റമീസ് പാറാല്‍ കരിയര്‍ ഗൈഡന്‍സ് ഡയറക്ടറായും പി കെ ശരീഫ് സെയ്ജ് പ്രൊജക്ട് ഡയറക്ടറായും പുതിയ കമ്മിറ്റിയില്‍ തുടരും.

 

മുഹമ്മദ് ഷാഫി (സി ഫോര്‍ സി), സിറാജുദ്ദീന്‍ പറമ്പത്ത് ( ഹ്യൂമണ്‍ റിസോഴ്‌സ്), ആഷിദ് പുഴക്കല്‍ (സി സര്‍ക്കിള്‍ ), ഗഫൂര്‍ മട്ടന്നൂര്‍ ( സി ഐഡിയ), നാദിറ ജാഫര്‍ ( വുമണ്‍ എംപവര്‍മെന്റ ), ശാഫി പാപ്പിനിശ്ശേരി ( യൂത്ത് എംപവര്‍മെന്റ്), നസറുല്‍ ഇസ്ലാം.

spot_img

Related Articles

Latest news