ദിനേശ് ഉല്പന്നങ്ങളുടെ വിപണന മേള ആരംഭിച്ചു

കണ്ണൂർ : കേരള ദിനേശ് സഹകരണ സംഘം അമ്പത്തി രണ്ടാം വാർഷികത്തോടനുബന്ധിച്ച് ദിനേശ് ഉൽപ്പന്നങ്ങളുടെ വിപണനമേള ആരംഭിച്ചു. പിണറായി ദിനേശ് സഹകരണ സംഘത്തിന്റെ വിപണനമേള പിണറായി ടൗണിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ കീഴിലുള്ള 11 ബ്രാഞ്ചുകളുടെ നേതൃത്വത്തിലും വിപണനമേള തുടങ്ങി. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ടും നൽകുന്നുണ്ട്.

Media wings : Kannoor

spot_img

Related Articles

Latest news