രസകരമായൊരു ഹര്‍ത്താലുമായി ഇന്ന് പുതിയ ചരിത്രം കുറിക്കുന്ന കണ്ണൂർ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്ത് ശ്രദ്ധേയമാകുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ഹര്‍ത്താലിനാണ് ഇന്ന് പഞ്ചായത്ത് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ആരും കേട്ടിട്ട് കൂടിയില്ലാത്ത ഒരു ഹര്‍ത്താല്‍, പഞ്ചസാര ഹര്‍ത്താല്‍..!
കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകവും മധുരവും തോന്നുന്നില്ലേ. എന്നാല്‍, ഇന്ന് പഞ്ചായത്തില്‍ മധുരമുണ്ടാകില്ല എന്നതാണ് ഈ ഹര്‍ത്താലിൻ്റെ സവിശേഷത. ലോക പ്രമേഹ ദിനമായ ഇന്ന് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ‘പഞ്ചസാര ഹര്‍ത്താല്‍’ ആചരിക്കുന്നു. എല്ലാ വീടുകളിലും പഞ്ചസാര ബഹിഷ്കരിക്കും. ഹോട്ടലുകളില്‍ മധുരമില്ലാത്ത ചായ മാത്രമേ നല്‍കൂ. കടകളില്‍ പഞ്ചസാര വില്‍ക്കില്ല.
വര്‍ധിച്ചു വരുന്ന പ്രമേഹ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. എല്ലാ കടകളിലും ഇതിനുവേണ്ട ബാനര്‍, നോട്ടീസ് ഇവയെല്ലാം പതിപ്പിച്ചു.
ഇന്ന് ലോക പ്രമേഹ ദിനം
ഇന്‍സുലിന്‍ കണ്ടുപിടിച്ച ഡോക്ടര്‍ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 160ല്‍ പരം രാജ്യങ്ങളില്‍ നവംബര്‍ 14 പ്രമേഹ ദിനമായി ആചരിക്കുന്നു. ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. മനുഷ്യന്റെ ആയുസിനെ കാര്‍ന്നു തിന്നുകയാണ് പ്രമേഹമെന്ന ഈ ഭീകരന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍.
പാന്‍ക്രിയാസ് ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്.
നമ്മുടെ ജീവിതശൈലി തന്നെയാണ് പ്രമേഹത്തെ വിളിച്ചുവരുത്തുന്ന പ്രധാനഘടകം. രോഗികളുടെ എണ്ണം കൂടാനുള്ള കാരണവും ഇതു തന്നെ. കൊഴുപ്പു കൂടിയ ഭക്ഷണം, ശീതള പാനീയങ്ങള്‍, ഫാസ്റ്റ്ഫുഡ്, മധുര പലഹാരങ്ങള്‍, ഇവ ഒഴിവാക്കാന്‍ ആരും തയ്യാറല്ല. കൂടാതെ വ്യായാമാക്കുറവ്, ശാരീരിക ആരോഗ്യക്കുറവ്, മാനസിക പിരിമുറുക്കം എന്നിങ്ങനെ നീണ്ടു പോകുന്നു പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍.
നാം കഴിക്കുന്ന ഭക്ഷണവും ശരീരാധ്വാനവും തമ്മിലുള്ള അനുപാതം നിലനിര്‍ത്താന്‍ സാധിച്ചാല്‍ പ്രമേഹത്തിന്റെ പിടിയില്‍ നിന്നും ഒരു പരിധിവരെ രക്ഷപെടാന്‍ സാധിക്കും. ഇന്ത്യയില്‍ നിലവില്‍ 7 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ട് എന്നാണ് കണക്ക്. 2040 ആകുമ്പോഴേയ്ക്കും ഇത് 10 കോടി കവിയുമെന്നാണ് അനുമാനം.
Mediawings: