കണ്ണൂരിലെയും മാഹിയിലെയും പെട്രോൾ വില തമ്മിൽ 4.35 രൂപയുടെ വ്യത്യാസം; പമ്പുകളിൽ വൻ തിരക്ക്

പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി പുതുച്ചേരിയിൽ കുറച്ചതോടെ മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ വലിയ മാറ്റം. പെട്രോളിന് മാഹിയിൽ 1.19 രൂപയും ഡീസലിന് 1.26 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കണ്ണൂരിലെ പെട്രോൾ വിലയേക്കാൾ 4.35 രൂപയുടെ കുറവാണ് മാഹിയിൽ.

ഡീസലിന് 3.58 രൂപയുടെ കുറവുണ്ട്. ഇതോടെ മാഹിയിലെ പമ്പുകളിൽ സമീപപ്രദേശങ്ങളിൽ നിന്ന് എണ്ണയടിക്കാനെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. വലിയ തിരക്കാണ് പമ്പുകളിൽ അനുഭവപ്പെടുന്നത്.

കണ്ണൂരിൽ പെട്രോൾ വില 91.60 രൂപയാണ്. മാഹിയിൽ ഇത് 87.25 രൂപയും. ഡീസൽ കണ്ണൂരിൽ 86.19 രൂപയും മാഹിയിൽ 82.61 രൂപയുമാണ്. ദേശീയപാത വഴി കടന്നുപോകുന്ന ബസുകൾ മാഹിയിലെ പമ്പുകളിൽ നിന്ന് ഫുൾ ടാങ്ക് എണ്ണയടിച്ചാൽ 500 രൂപയിലധികം രൂപയുടെ ലാഭമാണ് ലഭിക്കുന്നത്.

spot_img

Related Articles

Latest news