പിണറായി: ഏതെല്ലാം തരത്തിലുള്ള നിഷേധ നിലപാട് ആരെല്ലാം സ്വീകരിച്ചാലും നാടിൻ്റെ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അതിന് നാടിൻ്റെയും നാട്ടുകാരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .ധർമ്മടം മട്ടന്നൂർ നിയമസഭാ മണ്ഡലങ്ങളെ കൂട്ടിയിണക്കുന്ന മണക്കായി പാലത്തിൻ്റെ നവീകരിച്ച അപ്രോച്ച് റോഡ് വേങ്ങാട് മെട്ട കനാൽ പരിസരത്ത് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി, എക്സിക്യുട്ടിവ് എൻജിനിയർ എം ജഗദിഷ് റിപ്പോർട്ട് അവതരിപ്പിച്ചു,
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, മുഖമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, കെ ശശിധരൻ, കെ ചന്ദ്രൻ, സി പി അനിത, കെ ഗിത, സി ചന്ദ്രൻ ,ടി എം ബിജു, എ ഭാരതി, പി അനിരുപ, ജസ്ലിന, പി സി ശങ്കരൻ, സി പി സലിം ,എൻ സി ഹുസൈൻ, കെ.പി.ഉസ്മാൻ ഹാജി, പൊതുമാരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം സുപ്രണ്ടിങ്ങ് എൻജിനിയർ ഇ ജി വിശ്വപ്രകാശ്, അസി:എൻജിനിയർ കെ.ആശിഷ് കുമാർ എന്നിവർ സംസാരിച്ചു.
Mediawings: