കണ്ണൂർ : വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തിൽ സിൻഡിക്കേറ്റ് ബാങ്ക് ജനറൽ മാനേജരോട് വിശദീകരണം തേടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസലാണ് നിർദേശം നൽകിയത്. ചുങ്കക്കുന്ന് സ്വദേശിയായ വിദ്യാർഥിക്കാണ് സിൻഡിക്കേറ്റ് ബാങ്ക് കേളകം ബ്രാഞ്ചിൽനിന്ന് വായ്പ നിഷേധിച്ചത്. അപേക്ഷകൻ ബ്രാഞ്ച് പരിധിയിലെ താമസക്കാരനല്ല എന്ന കാരണത്താലായിരുന്നു ഇത്. ബാങ്കിന്റെ പരിധിയിലല്ല എന്നതിനാൽ ലോൺ നിരസിക്കരുതെന്ന നിർദേശം നിലനിൽക്കെ ബാങ്കിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കമ്മിഷൻ അറിയിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 21 പരാതികൾ പരിഗണിച്ചു. ഇതിൽ ആറ് പരാതികൾ തീർപ്പാക്കി. ശേഷിക്കുന്നവ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. ഇവയ്ക്ക് പുറമെ എട്ട് പുതിയ പരാതികളും കമ്മിഷന് മുമ്പാകെ ലഭിച്ചു. മാർച്ച് 16-നാണ് അടുത്ത സിറ്റിങ്ങ്.
Media wings : kannoor