കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘർഷം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് പരിക്ക്

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം. കേസിലെ മൂന്നാംപ്രതി കെ.എം. സുരേഷിനെയാണ് ആക്രമിച്ചത്. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് ആണ് ആക്രമിച്ചത്. പരിക്കേറ്റ സുരേഷിനെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുൻപാണ് കണ്ണൂരിലേക്ക് മാറ്റിയത്. രാവിലെ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു മര്‍ദനം. വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണമായ ഡംബെല്‍ ഉപയോഗിച്ച്‌ മര്‍ദിക്കുകയാണെന്നാണ് വിവരം.

spot_img

Related Articles

Latest news