കണ്ണൂരിൽ 455 പ്രശ്ന ബൂത്തുകൾ; കൂടുതൽ സേനയെ നിയോഗിക്കും

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ 455 ബൂത്തുകളിൽ പ്രശ്ന സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകി.

അതിസുരക്ഷ പ്രശ്നങ്ങളുള്ള ബൂത്തുകളിൽ‌ ബാരിക്കേഡ് കെട്ടി അർധസൈന്യത്തെ വിന്ന്യസിപ്പിക്കാൻ റിപ്പോർട്ടിൽ പറയുന്നു. കള്ള വോട്ടും സംഘർഷവും തടയാൻ കൂടുതൽ പോലീസിനെ നിയമിക്കും.

സംസ്ഥാനത്ത് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത് കാരണം മറ്റുള്ള ജില്ലകളിൽ നിന്നും പോലീസിനെ കണ്ണൂർ ജില്ലയിലേക്ക് എത്തിക്കാനും തീരുമാനമുണ്ട്.

കള്ളവോട്ടുകൾ, സമ്മർദം ചെലുത്തി വോട്ട് ചെയ്യിപ്പിക്കൽ തുടങ്ങിയ ക്രമക്കേടുകൾ നടക്കുന്ന പ്രശ്ന ബാധിത ബൂത്തുകൾ ജില്ലയിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമേ, ഒരു സ്ഥാനാർഥിക്ക് തന്നെ പോൾ ചെയ്യുന്ന വോട്ടുകളുടെ ഭൂരിഭാഗം വോട്ടുകൾ ലഭിക്കുന്ന ബൂത്തുകളിലും ഇത്തവണ കർശന നിരീക്ഷണം ഏർപ്പെടുത്തും.

കണ്ണൂർ, വടകര, കാസർകോട് ലോക്‌സഭ മണ്ഡലങ്ങളിൽ പെടുന്ന ചില നിയമസഭ മണ്ഡലങ്ങളിലാണ് അതിപ്രശ്ന സാധ്യതാ ബുത്തുകളുള്ളത്. വടകര, പയ്യന്നൂർ, തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ എന്നീ നിയമസഭ മണ്ഡലങ്ങളിലെ ബുത്തുകളിൽ ദ്രുതകർമ സേനയെയും സി ആർ പി എഫിനെയും നിയോഗിക്കും.

മാവോവാദി ഭീഷണി നേരിടുന്ന 30-ഓളം ബൂത്തുകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക ക്യാമറാ നിരീക്ഷണവും ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലെ ടെക്ക്നിക്കൽ അസിസ്റ്റന്റുമാർ, അക്ഷയ സംരംഭകർ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.

തിരഞ്ഞെടുപ്പിന് മുൻപ് ട്രയൽ റൺ നടത്തും. കളളവോട്ട് തടയാൻ പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാം അടക്കമുള്ള സംവിധാനം ഒരുക്കും. വെബ് കാം ഇല്ലാത്ത സ്ഥലങ്ങളിൽ വോട്ടെടുപ്പ് വീഡിയോയിൽ പകർത്തും

Mediawings:

spot_img

Related Articles

Latest news