കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കിയാൽ) മാനേജിങ് ഡയറക്റ്റർ സ്ഥാനത്തു നിന്ന് വി. തുളസിദാസ് വിരമിച്ചു. പകരം മുൻ ജില്ലാ കലക്റ്റർ കൂടിയായ ഡോ . വി. വേണു അധികാരമേറ്റു.
എം.ഡി എന്ന നിലയിൽ വളരെ മികച്ച പ്രവർത്തനമാണ് വി. തുളസിദാസ് നടത്തിയത്. ഉത്ഘാടനം ചെയ്തു 9 മാസത്തിനുള്ളിൽ 10 ലക്ഷം യാത്രക്കാർ കണ്ണൂർ എയർപോർട്ട് വഴി കടന്നു പോയിട്ടുണ്ട്. 4000 മീറ്റർ റൺവെ നിർമ്മിക്കാനുള്ള പരിശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അങ്ങനെ വരുമ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ എയർപ്പോർട്ടുകളിൽ ഒന്നായി കണ്ണൂർ മാറും.
ഇതിനോടകം തന്നെ കാർഗോ കോംപ്ലെക്സും ഡ്യൂട്ടി ഫ്രീയടക്കമുള്ള സംവിധാനങ്ങളും നിലവിൽ വന്നു കഴിഞ്ഞു. കോവിഡ് പ്രതിസന്ധി വികസന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി മുൻപ് തുടങ്ങി വച്ച വികസന പ്രവർത്തങ്ങൾ തുടരുമെന്നും ചുമതല ഏറ്റെടുത്ത ശേഷം വി. വേണു അറിയിച്ചു.