കെൽട്രോൺ നഗർ : കെൽട്രോൺ സ്ഥാപക ചെയർമാൻ അന്തരിച്ച കെ പി പി നമ്പ്യാരുടെ വെങ്കല പ്രതിമ കെ.പി.പി.നമ്പ്യാർ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ വികസന കേന്ദ്രത്തിനു മുന്നിൽ സ്ഥാപിച്ചു. 7 അടി ഉയരമുള്ള ശിൽപം രൂപപ്പെടുത്തിയെടുത്തത് ശില്പി ഉണ്ണി കാനായി.
പ്രസന്ന ഭാവത്തിൽ നിൽക്കുന്ന പ്രതിമയുടെ ശില്പിക്കു അഭിനന്ദന പ്രവാഹം. മന്ത്രി ഇ.പി.ജയരാജൻ, ടി.വി.രാജേഷ് എംഎൽഎ, കെൽട്രോൺ അധികൃതർ, കെ.പി.പി.നമ്പ്യാരുടെ കുടുംബാംഗങ്ങൾ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. കെ.പി.പി.നമ്പ്യാരുടെ ഭാര്യ ഉമ നമ്പ്യാർ ശിൽപിയെ ലക്ഷ്മിവിളക്കു നൽകി ആദരിച്ചു. എട്ടു മാസമെടുത്താണ് ശില്പം പൂർത്തിയാക്കിയത്. ഉണ്ണി കാനായിയുടെ കരവിരുതിൽ രൂപപ്പെട്ടതാണ് കാസർഗോഡ് കളക്ടറേറ്റിൽ ഉയർന്ന 13 അടി ഉയരമുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയും. കൂടാതെ തൃശ്ശൂരിൽ കെ. കരുണാകരനും തിരുവന്തപുരത്തു എ കെ ജി ക്കും പ്രതിമകൾ തീർത്തിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ കാനായി സ്വദേശിയായ ഉണ്ണി കാനായി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്