മട്ടന്നൂരിൽ വഖഫ് സ്വത്തുക്കൾ മറയാക്കി കോടികളുടെ വെട്ടിപ്പ്; മുസ്ലിംലീ​ഗ് സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

കണ്ണൂർ : മട്ടന്നൂരിൽ വഖഫ്‌ സ്വത്തുക്കൾ മറയാക്കി കോടികളുടെ വെട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തിൽ മുസ്ലിംലീ​ഗ് സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, എം സി കുഞ്ഞമ്മദ്‌, യു മഹറൂഫ്‌ എന്നിവർക്കെതിരെയാണ്‌ മട്ടന്നൂർ പൊലീസ്‌ കേസെടുത്തത്‌.

വഞ്ചനാക്കുറ്റം, വ്യാജ രേഖ ചമക്കൽ തുടങ്ങി നാലു വകുപ്പുകൾ പ്രകാരമാണ് കേസ്. മട്ടന്നൂർ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിന്റെയും പള്ളി നവീകരണത്തിന്റെയും മറവിലാണ് തട്ടിപ്പ്. അഞ്ചു കോടിയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പരാതി. വഖഫ് ബോർഡിൻ്റെ അനുമതിയോടെയല്ല തട്ടിപ്പ് നടന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

രേഖകൾ പരിശോധിക്കുമ്പോൾ തട്ടിപ്പ് നടന്നുവെന്നത് വ്യക്തമാണ്. സാമ്പത്തികമായ കുറ്റകൃത്യങ്ങളിലാണ് പള്ളി കമ്മിറ്റി നേതാക്കൾ ഉൾപ്പെട്ടിട്ടുള്ളത്. ലീഗിൻ്റെ സംസ്ഥാന നേതൃപദവിയിലുള്ളയാൾ ഉൾപ്പെടെയാണ് തട്ടിപ്പ് നടത്തിയതെന്നും എം വി ജയരാജൻ പറഞ്ഞു. വഖഫ് സ്വത്തുക്കൾ വീതം വയ്ക്കാനുള്ളതല്ല. തട്ടിപ്പിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news