കേരളത്തിലൂടെയുള്ള 11 റോഡുകൾ ഭാരത് മാലാ പ്രോജക്ടിൽ ഉൾപ്പെടുത്താനും കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡ് ദേശീയപാതയാക്കാനും തീരുമാനം. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കണ്ണൂർ മേലെചൊവ്വ മുതൽ മട്ടന്നൂർ – കൂട്ടുപുഴ – വളവുപാറ – മാക്കൂട്ടം – വിരാജ്പേട്ട- മടിക്കേരി വഴി മൈസൂർ വരെയുള്ള റോഡിന്‍റെ കേരളത്തിലുള്ള ഭാഗമാണ് ദേശീയപാതയാക്കുക.