പറമ്പായിൽഏഴംഗ ചീട്ടുകളി സംഘം പിടിയില്‍; 33,300 രൂപയും ഇന്നോവകാറും പിടിച്ചെടുത്തു.
മമ്പറം: പണം വച്ച് ചീട്ടുകളി രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡില്‍ ഏഴുപേര്‍ പിടിയില്‍. പറമ്പായി കുട്ടിച്ചാത്തന്‍ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ ചീട്ടു കളിക്കുകയായിരുന്ന പറമ്പായി പാച്ചപൊയ്കയിലെ എന്‍.രമേശന്‍(56), ചാത്തന്‍ മുക്കിലെ എം. ആനന്ദന്‍ (47), പാച്ചപൊയ്കയിലെ ഷംസുദ്ദീന്‍ (42), കോട്ടയം മലബാറിലെ അഷറഫ് (29), ആലച്ചേരിയിലെ പടുവിലാന്‍ കുഞ്ഞിക്കണ്ണന്‍ (64), പെരുവാച്ചേരിയിലെ കെ.രഞ്ജിത് (40), അബ്ദുല്‍ റഷീദ് (43) എന്നിവരെയാണ് എസ്.ഐ എം.കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സുജീഷ്, പ്രജീഷ്, ജിജേഷ്, രജീഷ്, രാജേഷ്, ശ്രുതീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് പോലിസ് സംഘം റെയിഡ് നടത്തിയത്. കളിസ്ഥലത്ത് നിന്നും 33,300 രൂപയും ഒരു ഇന്നോവകാറും ഓട്ടോയും ബൈക്കും പോലിസ് പിടിച്ചെടുത്തു.