സമര പോരാളി ഫർസീൻ മജീദിന് കണ്ണൂർ ഒഐസിസി പ്രവർത്തകർ സ്വീകരണം നൽകി

റിയാദ്: ഹൃസ്വ സന്ദർശനത്തിനായി സൗദിയിൽ എത്തിയ യൂത്ത് കോൺഗ്രസ് സമരപോരാളിയും കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ഫർസിൻ മജീദിന് റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി റിയാദ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌ ബാബുവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഭാരവാഹികളായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീന്ദ്രൻ, എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ ഖാദർ മേച്ചേരി എന്നിവർ സന്നിഹിതരായി. ഉംറ നിർവ്വഹിക്കാൻ നാട്ടിൽ നിന്നും എത്തിയ അദ്ദേഹം, ഒഐസിസി കണ്ണൂർ ജില്ല റിയാദ് ഒരുക്കുന്ന സ്വീകരണ പരിപാടിയിലും രാഷ്ട്രീയ പൊതുയോഗത്തിലും പങ്കെടുക്കുന്നതിനായി റിയാദിൽ എത്തിയത്.

spot_img

Related Articles

Latest news